സമൂഹത്തിന്‍റെ മൂല്യച്യുതിയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സത്ഗുണമാണ്  വിശ്വസ്തത. വിശ്വസ്തതയുള്ളവര്‍സമൂഹത്തിന്‍റെ അഴകും സൗരഭ്യവും നന്മയുമാണ്. വിശ്വസ്തത എന്ന സ്വഭാവഗുണത്തിന്‍റെ മൂല്യത്തെ പലര്‍ക്കും ച്ചറിയുവാന്‍കഴിയാത്തതിനാല്‍ വിശ്വസ്തരെ സമൂഹം ഇന്നവഗണിക്കുകയാണ്. ‘കയ്യൂക്കുള്ളവന്‍ ര്യക്കാരന്‍’ന്നതാണ്ഇന്ന്അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍മനുഷ്യര്‍ സ്വയസ്നേഹികളും, സ്വാര്‍ത്ഥരും, അവിശ്വസ്തരുമായി തീര്‍ന്നിരിക്കുന്നു. സമൂഹത്തിന്‍റെ ശിഥിലീകരണത്തിന്‍റെ പ്രധാന കാരണങ്ങളില്‍ഒന്നാണിത്.ദൈവം നമ്മില്‍കാണുവാന്‍ആഗ്രഹിക്കുന്ന അതിപ്രധാന സ്വഭാവ വിശേഷതയാണ് വിശ്വസ്തത. ഒരു മണവാട്ടിയെപ്പോലെ തന്നെത്താന്‍ഒരുക്കി കര്‍ത്താവിനായി കാത്തിരിക്കുന്ന സഭ വിശ്വസ്തരുടെ കൂട്ടമാണ്. ‘വിശ്വസ്തനും ബുദ്ധിമാനും’ ആരെന്ന്  കണ്ടെത്തുകയാണ്കര്‍ത്താവ് തന്‍റെ വരവില്‍ചെയ്യുന്നത് (മത്തായി 24 :45). എന്ന് കര്‍ത്താവുതന്നെ അരുളിച്ചെയ്തിരിക്കുന്നു. ‘നല്ലവനും വിശ്വസ്തനുമായ ദാസന്‍’ എന്നതാണ് കര്‍ത്താവ് നല്‍കുന്ന ഏറ്റവും വലിയ ബഹുമതി എന്നു താലന്തുകളുടെ ഉപമയിലൂടെ സ്പഷ്ടമായി പറഞ്ഞിരിക്കുന്നു (മത്തായി 25 :14  30).

അല്പത്തില്‍വിശ്വസ്തരാകുന്നതിനെക്കുറിച്ചും അന്യമായതില്‍(മറ്റൊരുവന്‍റെ കാര്യത്തില്‍) വിശ്വസ്തരാകുന്നതിനെക്കുറിച്ചും കര്‍ത്താവ് പറഞ്ഞിരിക്കുന്നത് വിശ്വസ്തതയുടെ അടിസ്ഥാനപ്രമാണമാണ്. ആ വചനങ്ങള്‍ഇപ്രകാരമാണ്: ‘അത്യല്പത്തില്‍വിശ്വസ്തനായവന്‍അധികത്തിലും വിശ്വസ്തന്‍; അത്യല്പത്തില്‍നീതികെട്ടവന്‍അധികത്തിലും നീതികെട്ടവന്‍. നിങ്ങള്‍അനീതിയുള്ള മാമ്മോനില്‍വിശ്വസ്തരായില്ല എങ്കില്‍സത്യമായത് നിങ്ങളെ ആര്‍ഭരമേല്‍പ്പിക്കും? അന്യമായതില്‍വിശ്വസ്തരായില്ല എങ്കില്‍സ്വന്തമായത് നിങ്ങള്‍ക്ക് ആര്‍ തരും?'( ലൂക്കോസ് 16:10  12).

അല്പത്തില്‍അഥവാ ചെറിയ കാര്യങ്ങളില്‍വിശ്വസ്തരാവുക എന്നത് അതിപ്രധാനമായ കാര്യമാണ്. വിശ്വസ്തത ഒരുവനില്‍രൂഢമൂലമായാല്‍ചെറിയ കാര്യങ്ങളില്‍പോലും അത് വെളിപ്പെടും. വാക്ക് പാലിക്കുക, സമയം പാലിക്കുക, മറ്റൊരുവനില്‍നിന്ന് ഒരു പുസ്തകമോ, കൃഷി ആയുധമോ ഇങ്ങനെ ഒരു ചെറിയ സാധനം പോലും കടം വാങ്ങിയാല്‍ അത് കൃത്യമായി വൃത്തിയായി സൂക്ഷിച്ച് മടക്കി നല്‍കുക തുടങ്ങി അല്‍പകാര്യങ്ങളില്‍വിശ്വസ്തരായിരിക്കണം. ചെറിയ കാര്യങ്ങള്‍അല്ലേ? സാരമില്ല എന്നുള്ള മനോവിചാരം ചതിക്കുന്നതാണ്, വിശ്വസ്തത മുളയ്ക്കുവാന്‍ പോലും  അനുവദിക്കാത്ത മനോഭാവം ആണത്.

നമുക്കുള്ള ധനമോ വസ്തുവോ ജീവിതസൗകര്യങ്ങളോ ഒരുപക്ഷേ ‘അല്പ’മായിരിക്കാം.ചെറിയ ശമ്പളമുള്ള ജോലി ആയിരിക്കാം. ‘സംതൃപ്തി’യുടെ മനോഭാവമാണ് ഇവിടെ അതിപ്രധാനമായിട്ടുള്ളത്. നമുക്കുള്ള അല്പത്തില്‍സംതൃപ്തരും സന്തുഷ്ടരും ആകുവാന്‍കഴിയുന്നില്ല എങ്കില്‍വിശ്വസ്തരാകുവാനും കഴിയുകയില്ല. ദൈവകൃപയില്‍ആശ്രയിച്ച് അല്പത്തില്‍സംതൃപ്തിയും നന്ദിയും ഉള്ളവരായി കരുതലോടെ ഉപയോഗിക്കുമ്പോള്‍, അഞ്ചപ്പവും രണ്ടു മീനും ഉപയോഗിച്ച് വലിയ പുരുഷാരത്തെ പോഷിപ്പിച്ച കര്‍ത്താവ് നമ്മുടെ അല്പത്തെയും ധാരാളമായി വര്‍ദ്ധിപ്പിച്ചനുഗ്രഹിക്കും.

ദുരാഗ്രഹികള്‍അത്യാഗ്രഹികളും ആയിരിക്കും. അവര്‍ക്ക് സംതൃപ്തി ഉണ്ടാവുകയില്ല. ‘ഇനിയും കിട്ടണം’ എന്നുള്ള ആര്‍ത്തി അവരെ സംതൃപ്തരാകുവാന്‍അനുവദിക്കുന്നില്ല. അതുകൊണ്ടാണ് നേട്ടങ്ങള്‍ക്കുവേണ്ടി കുറുക്കുവഴികള്‍തേടുവാനോ മറ്റുള്ളവരോട് അവിശ്വസ്തത കാട്ടുവാനോ അവര്‍ക്ക് മടി ഉണ്ടാകാത്തത്. എന്നാല്‍ഉള്ളതില്‍ തൃപ്തിപ്പെടുന്നവര്‍തങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളിലും എല്ലാ ഇടപാടുകളിലും വിശ്വസ്തത പുലര്‍ത്തും. അവര്‍ദൈവത്താല്‍അനുഗ്രഹിക്കപ്പെട്ടവരായിത്തീരും.

അല്പത്തില്‍വിശ്വസ്തരായിരിക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് മറ്റുള്ളവരുടെ കാര്യത്തിലും വിശ്വസ്തരാവുക എന്നത്. ശരിക്കും ഇത് വലിയ ഒരു വെല്ലുവിളിയാണ്. സാധാരണ പലര്‍ക്കും ഉള്ള ഒരു അസുഖമാണ് അസൂയ എന്നത്. മറ്റുള്ളവരുടെ നന്മയോ അഭിവൃദ്ധിയോ അസൂയ ഉള്ളവര്‍ക്കു അസഹനീയമാണ്. അവര്‍ക്കു വിശ്വസ്തരാകുവാന്‍കഴിയുകയില്ല. അവര്‍സ്വാര്‍ത്ഥമതികള്‍ആയിരിക്കും. എനിക്കല്ലല്ലോ മറ്റൊരുവനല്ലേ പ്രയോജനം എന്നതാണ് അവരുടെ ചിന്ത. ഈ മനോഭാവത്തെ ദൈവം വെറുക്കുന്നു. അത്തരത്തില്‍ഉള്ളവര്‍ക്ക് മാനസാന്തരം അത്യാവശ്യമാണ്. മറ്റുള്ളവരെ അനുഗ്രഹിക്കുവാന്‍കഴിയുന്നവരെയാണ് ദൈവം അനുഗ്രഹിക്കുന്നത്.

സര്‍ക്കാര്‍ജോലിക്കാരും അധികാരത്തിലും ഭരണത്തിലും ഇരിക്കുന്നവരെല്ലാവരും വിശ്വസ്തരായാല്‍ദേശം അഭിവൃദ്ധി പ്രാപിക്കുകയും, മുഴുവന്‍ജനങ്ങള്‍ക്കും പ്രയോജനം ഉണ്ടാകുകയും ചെയ്യും എന്നതിനു സംശയം ഇല്ല. അപ്പോള്‍അഴിമതി കുറയുകയും ന്യായവും നീതിയും എല്ലാവര്‍ക്കും ഉറപ്പാകയും ചെയ്യും. നിര്‍ഭാഗ്യവശാല്‍അവിശ്വസ്തരെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സമൂഹമായി നാം അധപ്പതിച്ചു കൊണ്ടിരിക്കുന്നു എന്നതല്ലേ വാസ്തവം?

അന്യമായതു സ്വന്തമെന്നതുപോലെ വിശ്വസ്തതയോടെ, ഭരമേല്പിച്ചവരുടെ സന്തോഷത്തിനും നന്മയ്ക്കും വേണ്ടി കൈകാര്യം ചെയ്യുന്നവരെ ദൈവം കടാക്ഷിക്കും. അവരുടെ വിശ്വസ്തതയ്ക്കു പ്രതിഫലം ഉണ്ടാകും. സ്വജീവിതത്തില്‍നീതിയുടെയും ന്യായത്തിന്‍റെയും മാര്‍ഗ്ഗം അവലംബിക്കുവാന്‍ദൈവം അവരെ സഹായിക്കും. എന്നാല്‍അവിശ്വസ്തരെ  ദൈവം എങ്ങനെ അനുഗ്രഹിക്കും? അത് പ്രയാസമാണ്. വിശ്വസ്തത മാത്രമാണ് അനുഗ്രഹത്തിലേക്കുള്ള വഴി.ആരംഭ കാലങ്ങളില്‍നമ്മുടെ നാട്ടില്‍ ക്രിസ്തീയ വിശ്വാസികള്‍വിശ്വസ്തരായി അറിയപ്പെട്ടിരുന്നു. പണം കൈകാര്യം ചെയ്യേണ്ടതസ്തികകളില്‍ക്രിസ്തീയ വിശ്വാസിയെ  തേടി കണ്ടെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് എന്‍റെ ഹൈസ്കൂളിലെ പ്രധാന അധ്യാപകന്‍വേദനയോടെ  പറഞ്ഞത് ഞാന്‍ഓര്‍ക്കുന്നു. വിശ്വസ്തന്മാര്‍കുറഞ്ഞുവരുന്നത് ക്രിസ്തീയ സമൂഹത്തിന് വലിയ ആക്ഷേപമായിരിക്കുന്നു.

പ്രിയരേ, ഗൗരവത്തോടെ ചിന്തിക്കുക; സ്വയം ചോദിക്കുക. വിശ്വസ്തതയ്ക്ക് എത്ര വില നാം കല്പിക്കുന്നുണ്ട്? അവിശ്വസ്തത സംഭവിക്കുന്നതില്‍ശരിക്കും വേദന തോന്നാറുണ്ടോ? അതോ ഒന്നും ഗൗനിക്കാതെ ‘നേട്ട’ത്തില്‍മാത്രം ശ്രദ്ധ ഊന്നി തിരക്കിട്ട് ഓടുകയാണോ? ഈ ഓട്ടം എവിടെ വരെ പോകും? ഒരുനാള്‍നാം ഈ ലോകം വിട്ടുപോകേണ്ടവരല്ലേ? ക്രിസ്തുവിന്‍റെ ന്യായാസനത്തിന് മുമ്പില്‍നില്‍ക്കേണ്ടവരല്ലേ? നമ്മുടെ ജീവിതത്തിന്‍റെ കണക്ക് നാം കൊടുക്കേണ്ടവരല്ലേ?ക്രിസ്തീയ ശുശ്രൂഷകരും ആത്മീയ നേതൃത്വവും ഇതേക്കുറിച്ച് എന്ത് പറയുന്നു? നാം വിശ്വസ്തതയ്ക്ക് മാതൃക കാട്ടുന്നവരായി  തീരേണ്ടത് ആവശ്യമാണ്. നമ്മുടെ ‘ലക്ഷ്യം’ ഏതെന്ന്ഉറപ്പാക്കിക്കൊണ്ടു മാത്രമേ മുന്നോട്ടു പോകാവൂ. ദിവസങ്ങള്‍നമ്മെ വിട്ടു വേഗത്തില്‍കൊഴിഞ്ഞു പോകും. യാത്രയാകുവാനുള്ള സമയം ഇങ്ങെത്തും. ലക്ഷ്യം തെറ്റി ഓടുന്നവര്‍നിരാശരും ഹതഭാഗ്യരും ആയിത്തീരും. ഈ സന്ദേശത്തെ ഗൗരവമായി തന്നെ കാണണമേ.  ‘നല്ലവനും വിശ്വസ്തനുമായ ദാസനെ’ എന്ന വിളിക്ക് യോഗ്യരായിരിക്കുക എന്നത് തന്നെയാണ് നമുക്ക് പരമപ്രധാനം നാം അത് മറക്കുവാന്‍പാടില്ല.

Author