ഡോ. സുജിത്ത് സൈമണ്

 മനുഷ്യനെപ്പറ്റിയുള്ള പഠനത്തില്‍ ശാസ്ത്രലോകം ഇന്നും അനിശ്ചിതത്വത്തിലാണ്. എന്താണ് മനുഷ്യന്‍? എന്തൊക്കെ മനുഷ്യനില്‍ ഉള്‍ക്കൊള്ളുന്നു? ഈ വിഷയത്തെപ്പറ്റി ആധുനികശാസ്ത്രം ഇന്നും അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ദൈവവചനം മനുഷ്യനിലെ ത്രീ ഭാഗാത്മക (ൃശേുമൃശേമലേ) പ്രകൃതി വ്യക്തമായി വെളിപ്പെടുത്തുന്നു. ഉല്പത്തി പുസ്തകത്തില്‍ ‘യഹോവയായ ദൈവം പൊടി കൊണ്ട് മനുഷ്യനെ ഉണ്ടാക്കിയിട്ട് അവന്‍റെ മൂക്കില്‍ ജീവശ്വാസം (ഹശളല ഴശ്ശിഴ യൃലമവേ) ഊതി. മനുഷ്യന്‍ ജീവനുള്ള ദേഹി ( ഹശ്ശിഴ ീൗഹെ) ആയിത്തീര്‍ന്നു ( ഉല്പ്പത്തി 2: 7). ജഡശരീരത്തില്‍ (യീറ്യ) ജീവശ്വാസം (ഹശളല ഴശ്ശിഴ യൃലമവേ) പ്രവേശിച്ചപ്പോള്‍ ദേഹി( ഹശ്ശിഴ ീൗഹെ) ഉണ്ടായി. ദൈവത്തിന്‍റെ ജീവശ്വാസത്താല്‍ മനുഷ്യനില്‍ ഒരു ആത്മാവ് സൃഷ്ടിക്കപ്പെട്ടു. ഇത് മനുഷ്യാത്മാവാണ്. എന്നാല്‍ ഈ മനുഷ്യാത്മാവ് ദൈവാത്മാവിന്‍റെ ഭാഗമല്ല. ‘സര്‍വ്വശക്തന്‍റെ ശ്വാസം എനിക്ക് ജീവനെ തരുന്നു’ ( ഇയ്യോബ് 33:4). മനുഷ്യാത്മാവിന് സ്ഥിരമായി നില്‍ക്കുവാന്‍ കഴിയുമെങ്കിലും വീണ്ടുംജനിക്കാത്ത മനുഷ്യനില്‍ നിത്യജീവന്‍ (ലലേൃിമഹ ഹശളല) ഇല്ല.   വീണ്ടുംജനിക്കുന്ന വ്യക്തിയില്‍ ദൈവത്തിന്‍റെ ജീവന്‍ മനുഷ്യാത്മാവില്‍ പ്രവേശിക്ക കൊണ്ട് നിത്യജീവന്‍ (ലലേൃിമഹ ഹശളല) ഉണ്ട്. ‘കെടുന്ന ബീജത്താല്‍ അല്ല, ജീവനുള്ളതും നിലനില്‍ക്കുന്നതുമായ ദൈവവചനത്താല്‍ തന്നെ നിങ്ങള്‍ വീണ്ടുംജനിച്ചിരിക്കുന്നു'(1 പത്രോസ് 1:23).

മനുഷ്യനിലെ ദേഹം, ദേഹി, ആത്മാവ് എന്നീ മൂന്ന് ഘടകങ്ങളില്‍ ആത്മാവിന് പ്രധാന സ്ഥാനമാണ് ഉള്ളത്. ശരീരം ബാഹ്യമായ ഭൗതികലോകവുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍, ആത്മാവ് ആത്മീയലോകവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. പ്രാണന്‍, ഇവ രണ്ടിനും ഇടയ്ക്ക് നിലകൊള്ളുന്നു. പ്രാണന് നേരിട്ട് ആത്മീയലോകവുമായോ ഭൗതികലോകവുമായോ ബന്ധപ്പെടുവാന്‍ കഴിയുകയില്ല. അത് ആത്മാവ് വഴിയായി ആത്മീയലോകവുമായും, ശരീരം മുഖാന്തരമായി ഭൗതിക ലോകവുമായും ബന്ധപ്പെടുന്നു. രണ്ടുഭാഗത്ത് നിന്ന് ലഭിക്കുന്ന അറിവുകളെ വിലയിരുത്തുവാനും, ഒരു തീരുമാനമെടുക്കുവാനും പ്രാണന് (ീൗഹെ) കഴിയും എന്നുള്ളത് കൊണ്ട് പ്രാണന്‍ മനുഷ്യന്‍റെ വ്യക്തിത്വത്തിന്‍റെ (ുലൃീിമെഹശ്യേ) കേന്ദ്രബിന്ദുവായി നിലകൊള്ളുന്നു. ദൈവത്തിന്‍റെ ജീവശ്വാസം ആത്മാവായി മനുഷ്യനില്‍ നിലകൊള്ളുന്നു. ആയതിനാല്‍ മനുഷ്യനിലെ ഏറ്റവും ശ്രേഷ്ഠമായ ഘടകം ആത്മാവാണ്. മാത്രമല്ല, മുഴുമനുഷ്യനും ആത്മാവിന്‍റെ  നിയന്ത്രണത്തില്‍ ആയിരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ ആത്മാവിന് നേരിട്ട് ശരീരത്തെ നിയന്ത്രിക്കുവാന്‍ ആവില്ല. മറിച്ച് പ്രാണന്‍ വഴിയായി മാത്രമേ അത് കഴിയുകയുള്ളൂ. ഇത് സാധിക്കണമെങ്കില്‍ പ്രാണന്‍റെ അനുവാദം (ജലൃാശശൈീി) കൂടിയേ

തീരൂ. പ്രാണന്‍ അനുവദിക്കണമെങ്കില്‍ അത് സ്വയം താഴ്മ ഏറ്റെടുത്ത് ആത്മാവിന് കീഴടങ്ങേണ്ടിയിരിക്കുന്നു. തീരുമാനം (ഉലരശശെീി) പ്രാണന്‍റെ ഭാഗമായതുകൊണ്ട്, താന്‍ തന്നെയോ, അതോ ആത്മാവോ, ശരീരമോ ആര് കര്‍തൃത്വം നടത്തണമെന്നുള്ളത് തീരുമാനിക്കുവാന്‍ പ്രാണന് കഴിയും. ആദിമമനുഷ്യന്‍ പാപത്തില്‍ വീഴുന്നതു വരെ ആത്മാവ്, പ്രാണന്‍, ശരീരം എന്ന ക്രമത്തില്‍ ആയിരുന്നു കര്‍ത്തൃത്വം നടത്തിയിരുന്നത്. എങ്കിലും മറ്റു ഘടകങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ആദം ശരീരത്തിന്‍റെ താല്‍പര്യത്തിന് വഴങ്ങിയത്. വീണ്ടും ജനിച്ച ദൈവമക്കളും ആത്മാവിന്‍റെ ഭരണത്തിന് അധീനരായിത്തീരുന്നു. എന്നാല്‍ വീണ്ടും ജനിക്കാത്തവരില്‍ പ്രാണന്‍ നിയന്ത്രണം നടത്തുന്നു. ഇങ്ങനെയുള്ളവരെ പ്രാകൃതമനുഷ്യന്‍ (ീൗഹെശവെ ാമി) എന്ന് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നു.

ആത്മാവ് ആത്മീയലോകത്തോട് ബന്ധപ്പെട്ട് നില്‍ക്കുന്നതുകൊണ്ട് അതിന് ദൈവബോധം (ഏീറ ഇീിരെശലിരല) ഉണ്ട്. പ്രാണന്‍ സ്വാര്‍ത്ഥ ബോധത്താലും (ലെഹള  രീിരെശലിരല), ശരീരം ലോകബോധത്താലും ( ംീൃഹറരീിരെശലിരല) ബന്ധിക്കപ്പെട്ടിരിക്കുന്നു. ‘നാം ദൈവത്തിന്‍റെ മക്കള്‍ എന്ന് ആത്മാവ് താനും നമ്മുടെ ആത്മാവോടു സാക്ഷ്യം പറയുന്നു’ ( റോമര്‍8:16). ദൈവിക സംസര്‍ഗ്ഗത്തില്‍ നിന്നും കൂട്ടായ്മയില്‍ നിന്നും ലഭിക്കുന്നതായ വെളിപ്പാടുകള്‍ ആത്മാവ് പ്രാണനിലേക്ക് പകരുന്നു. പ്രാണന്‍ ശരീരത്തിലൂടെ അത് ബാഹ്യമായി പ്രകടമാക്കുന്നു. ‘എന്‍റെ ഉള്ളം കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു, എന്‍റെ ആത്മാവ് എന്‍റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു’ (ലൂക്കോസ്1: 46, 47).  മനുഷ്യാത്മാവിന്‍റെ ദൈവബോധത്തെ (ഏീറ ഇീിരെശലിരല) കാണിക്കുന്നതാണ് ഈ വേദഭാഗം. വീണ്ടുംജനിച്ച വിശ്വാസികള്‍ക്ക് ഈ ലോകത്തില്‍ത്തന്നെ ആത്മാവിന് കീഴടങ്ങി ജീവിക്കുവാന്‍ കഴിയും. എന്തുകൊണ്ടെന്നാല്‍, നാം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. വീണ്ടുംജനിക്കാത്ത വ്യക്തികളില്‍ പ്രാണന്‍ ആത്മാവിന്‍റെ മേല്‍ കര്‍തൃത്വം നടത്തുന്നത് മൂലം ക്രമേണ ആത്മാവ് പ്രവര്‍ത്തനരഹിതം ആവുകയും ആത്മാവിന്‍റെയും പ്രാണന്‍റെയും പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുവാന്‍ ആവാത്ത വിധം അത് ഒന്നായി തീരുകയും ചെയ്യുന്നു. ‘അവന്‍റെ മനസ്സ് അഹങ്കാരത്താല്‍ കഠിനമായി പോയ ശേഷം…..’ എന്ന് നാം ദാനിയേല്‍ 5:20 ല്‍  വായിക്കുന്നു. ഈ ഘട്ടത്തില്‍ ആത്മാവ് ഒരു ഘടകമായി തുടരുമെങ്കിലും ദൈവദൃഷ്ടിയില്‍ മരിച്ച അവസ്ഥയായി കണക്കാക്കപ്പെടുന്നു. വൃക്ഷഫലം തിന്നുന്ന നാളില്‍ നീ മരിക്കുമെന്ന് ആദമിനോടുള്ള ദൈവീക പ്രസ്താവനയുടെ നിറവേറല്‍ നടന്നത് ഈ നിലയി

ലാണ്. ആത്മാവും ക്രമേണ മനുഷ്യന്‍റെ പ്രാണനും, ശരീരവും മരണത്തിന് വിധേയപ്പെടുന്നു.

എന്നാല്‍ ഒരു വ്യക്തി വീണ്ടും ജനിക്കുമ്പോള്‍ ദൈവത്തിന്‍റെ ജീവന്‍ മനുഷ്യന്‍റെ ആത്മാവില്‍ പ്രവേശിച്ച് അതിന് പുതുജീവന്‍ പകര്‍ന്നു കൊടുക്കുന്നു. ‘ജീവിപ്പിക്കുന്നത് ആത്മാവ് (ദൈവാത്മാവ്) ആകുന്നു.’ (യോഹന്നാന്‍ 6:63). മനുഷ്യനിലെ ഏറ്റവും ശ്രേഷ്ഠമായ ഘടകം ആത്മാവ് ആണ്. ദൈവവും മനുഷ്യനും ആയുള്ള സംസര്‍ഗ്ഗം   ഇവിടെയാണ് നടക്കുന്നത്. ആത്മാവിനെ പൊതിഞ്ഞ് പ്രാണനും, പ്രാണനെ പൊതിഞ്ഞ് ശരീരവും നിലകൊള്ളുന്നതുകൊണ്ട് മനുഷ്യന്‍റെ ഏറ്റവും ഉള്ളിലെ ഭാഗം (ശിിലൃാീെേ ുമൃേ) ആത്മാവാണ്. ആ ആത്മാവാണ് ദൈവികപ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനം. ദൈവത്തിന്‍റെ പ്രവര്‍ത്തനം ആത്മാവില്‍ ആരംഭിച്ച് പുറത്തേക്ക് വരുന്നു. ഏദന്‍തോട്ടത്തിലെ വൃക്ഷഫലം തിന്നാന്‍ നല്ലതെന്ന് സ്ത്രീ കണ്ടപ്പോള്‍ (ഉല്‍പത്തി 3:6) അവളുടെ ജഡത്തെ പ്രലോഭിപ്പിക്കുന്നതില്‍ സാത്താന്‍ വിജയിച്ചു. കാണ്മാന്‍ ഭംഗിയുള്ളതും, ജ്ഞാനം പ്രാപിക്കുവാന്‍ കാമ്യവും എന്ന് തെറ്റിദ്ധരിച്ചപ്പോള്‍ സാത്താന്‍റെ ശരം അവളുടെ പ്രാണനെയും കടന്ന് ആത്മാവില്‍ ചെന്ന് തറച്ചു. ആത്മികമരണം അങ്ങനെ മനുഷ്യനില്‍ സംഭവിച്ചു.

 പ്രാണന്‍ ആത്മാവിനെയും ശരീരത്തെയും ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രമായി നിലകൊള്ളുന്നു. ഇതര ജീവജാലങ്ങളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്‍റെ മനസ്സ് (ാശിറ ീൃ ശിലേഹഹലരേ), ചിന്ത (വേീൗഴവേ),  ആദര്‍ശം (ശറലമഹ), സ്നേഹം (ഹീ്ല), വികാരം (ലാീശേീി), തിരിച്ചറിവ് (റശരെലൃിാലിേ), തെരഞ്ഞെടുപ്പ് (രവീശരല), തീരുമാനം (റലരശശെീി) എന്നീ നൈസര്‍ഗ്ഗിക ഗുണങ്ങള്‍ ആണ്. ആയതുകൊണ്ട് മനുഷ്യവ്യക്തിത്വത്തിന്‍റെ (ുലൃീിമെഹശ്യേ) ഉറവിടം പ്രാണന്‍ ആണ്. മനുഷ്യന്‍റെ ആത്മാവോ, ജഡമോ, പ്രാണനോ ഇവയില്‍ ആരാണ് ഭരണം നടത്തേണ്ടത് എന്നുള്ള തീരുമാനം കൈക്കൊള്ളുന്നത് പ്രാണന്‍റെ ഈ പ്രവര്‍ത്തന മണ്ഡലത്തിലാണ്. ആത്മാവ് ഭരണം നടത്തണമെന്ന് തീരുമാനിച്ചാല്‍ പ്രാണന്‍ സ്വയം ആത്മാവിന് വിധേയപ്പെടുന്നു. പ്രാണന്‍റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ ജഡത്തിന് അടിമപ്പെട്ട് പോകാതെ ആത്മാവിനെ അനുസരിച്ച് നടക്കുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കും. എന്നാല്‍ ജഡത്തെയും പ്രാണനെയും അനുസരിച്ച് ജീവിച്ചാല്‍, ഫലം മറിച്ചാവും. ഏദനില്‍ മനുഷ്യന്‍റെ വീഴ്ചയ്ക്ക് കാരണമായത് അതാണല്ലോ. ‘നിങ്ങള്‍ ജഡത്തെ അനുസരിച്ച് ജീവിക്കുന്നുവെങ്കില്‍ മരിക്കും നിശ്ചയം. ആത്മാവിനാല്‍ ശരീരത്തിന്‍റെ പ്രവൃത്തികളെ മരിപ്പിക്കുന്നുവെങ്കിലോ നിങ്ങള്‍ ജീവിക്കും’.(റോമര്‍ 8:13).ആത്മാവ്, പ്രാണന്‍, ജഡം എന്നിവ ഉള്‍പ്പെട്ട പൂര്‍ണമനുഷ്യന്‍റെ വീണ്ടെടുപ്പിനായി യേശുക്രിസ്തു കാല്‍വറിയില്‍ മരിച്ചു. മനുഷ്യന്‍റെ ജഡത്തിന്‍റെ വീണ്ടെടുപ്പിന് ജഡത്തില്‍ അവന്‍ മരണം. അനുഭവിച്ചു. കാല്‍വറിയില്‍ അക്ഷരീകമായി അവന്‍ തകര്‍ക്കപ്പെട്ടു. മനുഷ്യന്‍റെ പ്രാണന്‍റെ വീണ്ടെടുപ്പിന് പ്രാണനില്‍ അവന്‍ കഷ്ടത അനുഭവിച്ചു. ഗത്സമനയില്‍  ‘എന്‍റെ ഉള്ളം മരണവേദന പോലെ അതിദു:ഖിതമായിരിക്കുന്നു’ (മത്തായി 26:38) എന്ന് പറഞ്ഞപ്പോള്‍ അവന്‍ പ്രാണനില്‍ ഞരങ്ങുക ആയിരുന്നു. നിന്ദയും, അപമാനവും, പരിഹാസവും എല്ലാം അവന്‍ തന്‍റെ പ്രാണനില്‍ ഏറ്റു. ആയതിനാല്‍ യേശുക്രിസ്തുവിന്‍റെ മരണപുനരുത്ഥാനങ്ങളില്‍ വിശ്വസിച്ച് വീണ്ടും ജനിക്കുന്ന വ്യക്തി, യേശുവിന്‍റെ ആത്മാവോട് ബന്ധിക്കപ്പെടുകയും ഈ ലോകത്തില്‍ വച്ചുതന്നെ ആത്മജീവന്‍ പ്രാപിക്കുകയും ചെയ്യുന്നു. ‘അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്‍ ഉയിര്‍പ്പിച്ചു……. ക്രിസ്തുയേശുവില്‍ അവനോടുകൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് സ്വര്‍ഗ്ഗത്തില്‍ ഇരുത്തുകയും ചെയ്തു’ (എഫേസ്യര്‍ 2:17). ദൈവാത്മാവിന്‍റെ ഭരണത്തിന്‍ കീഴില്‍ ആയിരിക്കുന്നവനാണ് വീണ്ടുംജനനം പ്രാപിച്ച മനുഷ്യന്‍. ഇങ്ങനെയുള്ളവര്‍, സൃഷ്ടിയുടെ ആരംഭത്തില്‍ ദൈവം ക്രമപ്പെടുത്തിയിരിക്കുന്ന പ്രകാരം, ആത്മാവില്‍ നിന്ന് പ്രാണനിലേക്കും, പ്രാണനില്‍ നിന്ന്  ശരീരത്തിലേക്കും പ്രവര്‍ത്തനം നടത്തുന്നു. ഒരു ആത്മികമനുഷ്യന്‍റെ വ്യക്തിത്വം എപ്പോഴും പ്രതികരിക്കുന്നത് ഇങ്ങനെ ആയിരിക്കും. ഇന്നുള്ള എല്ലാ മനുഷ്യരും ഇപ്രകാരമായി തീരുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ‘സമാധാനത്തിന്‍റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും, പ്രാണനും, ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ’ എന്നാണ്, പൗലോസ് പ്രബോധിപ്പിക്കുന്നത് (1 തെസ്സലോനിക്കര്‍ 5:  23). അതേ, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷത സമാഗതമായിരിക്കുന്നു. അതുകൊണ്ട് നമുക്ക് ഈ ലോകത്തിന് അനുരൂപമാകാതെ ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടാം.

Author